‘ഇത് ടൂറിസ്റ്റ് കേന്ദ്രമല്ല’, കാഴ്ച കാണാൻ വയനാട് ഉരുൾപൊട്ടൽ മേഖലയില്‍ വരുന്ന സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണം

‘ഇത് ടൂറിസ്റ്റ് കേന്ദ്രമല്ല’, കാഴ്ച കാണാൻ വയനാട് ഉരുൾപൊട്ടൽ മേഖലയില്‍ വരുന്ന സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണം
Published on

കൽപറ്റ: മുണ്ടക്കൈ-ചൂരല്‍മല ദുരന്ത ബാധിത പ്രദേശങ്ങളില്‍ മതിയായ കാരണങ്ങളും ആവശ്യങ്ങളുമില്ലാതെ ആളുകള്‍ സന്ദര്‍ശിക്കുന്നതിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ജില്ല കലക്ടര്‍ ഡി.ആര്‍. മേഘശ്രീ വ്യക്തമാക്കി.

നിലവില്‍ പ്രദേശത്ത് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടും സന്ദര്‍ശകര്‍ എത്തുന്നതില്‍ പ്രദേശവാസികള്‍ പരാതി അറിയിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ മേഖലയില്‍ കര്‍ശന നിയന്ത്രണം ഉറപ്പാക്കാന്‍ ജില്ല പൊലീസ് മേധാവിക്ക് നിർദേശം നൽകി. പ്രദേശത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിന്നും ടൂറിസ്റ്റുകള്‍ വനമേഖലയിലുടെ ദുരന്ത പ്രദേശങ്ങളില്‍ വരുന്നത് തടയാന്‍ സൗത്ത് വയനാട് ഡി.എഫ്.ഒക്കും നിര്‍ദേശം നല്‍കി. അനാവശ്യമായ സന്ദര്‍ശനത്തിന് എത്തുന്നവര്‍ക്ക് കണ്‍ട്രോള്‍ റൂമില്‍ നിന്നും പാസ് അനുവദിക്കില്ലെന്നും ജില്ല കലക്ടര്‍ അറിയിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com