വഴിത്തിരിവായത് സിസിടിവി ദൃശ്യങ്ങൾ; പോലീസിന്റെ കൃത്യമായ അന്വേഷണം ചുരുളഴിച്ചത് ക്രൂര കൊലപാതകം; ഭാര്യയെ കൊന്ന് കുഴിച്ചുമൂടിയ കേസിൽ പ്രതിയെ കുടുക്കിയത് ഇങ്ങനെ...

വഴിത്തിരിവായത് സിസിടിവി ദൃശ്യങ്ങൾ; പോലീസിന്റെ കൃത്യമായ അന്വേഷണം ചുരുളഴിച്ചത് ക്രൂര കൊലപാതകം; ഭാര്യയെ കൊന്ന് കുഴിച്ചുമൂടിയ കേസിൽ പ്രതിയെ കുടുക്കിയത് ഇങ്ങനെ...
Published on

കോട്ടയം: അയർക്കുന്നത്ത് അതിഥി തൊഴിലാളിയായ ഭാര്യയെ കൊന്ന് കുഴിച്ചുമൂടിയ കേസിൽ വഴിത്തിരിവായത് ഭർത്താവ് നൽകിയ കാണാതായെന്ന പരാതിയും പോലീസിന്റെ കൃത്യമായ അന്വേഷണവും. പശ്ചിമ ബംഗാൾ മുർഷിദാബാദ് സ്വദേശിനി അൽപ്പനയെ (27) ആണ് ഭർത്താവ് സോണി (32) കൊലപ്പെടുത്തിയത്. കൊലപാതകം നടത്തിയ ശേഷം സോണി അയർക്കുന്നം പോലീസ് സ്റ്റേഷനിലെത്തി ഭാര്യയെ കാണാനില്ലെന്ന് പരാതി നൽകുകയായിരുന്നു. എന്നാൽ, പരാതി നൽകിയ ശേഷം സോണിയുടെ വിവരങ്ങൾ ലഭ്യമല്ലാതായതോടെ പോലീസിന് സംശയം തോന്നി.

സി.സി.ടി.വി. ദൃശ്യങ്ങൾ നിർണ്ണായകമായി

സംശയത്തെ തുടർന്ന് അയർക്കുന്നം പോലീസ് സി.സി.ടി.വി. ദൃശ്യങ്ങളടക്കം പരിശോധിച്ച് ഊർജിത അന്വേഷണം നടത്തി. ഇളപ്പാനിയിലെ നിർമ്മാണം നടക്കുന്ന വീട്ടിൽ കാട് വൃത്തിയാക്കുന്ന ജോലി സോണിയെ ഉടമസ്ഥർ ഏൽപ്പിച്ചിരുന്നു.ഒക്ടോബർ 14-ന് സോണി അൽപ്പനയുമായി നിർമ്മാണം നടക്കുന്ന വീട്ടിലേക്ക് എത്തുന്നത് സി.സി.ടി.വി. ദൃശ്യങ്ങളിൽ കണ്ടിരുന്നു.എന്നാൽ, മടങ്ങുമ്പോൾ സോണി തനിച്ചായിരുന്നു. ഈ ദൃശ്യമാണ് പോലീസിന്റെ അന്വേഷണം ഇയാളിലേക്ക് കേന്ദ്രീകരിക്കാൻ കാരണമായത്.

അറസ്റ്റും കുറ്റസമ്മതവും

അയർക്കുന്നം സ്റ്റേഷനിൽ മൊഴി നൽകാനായി വിളിപ്പിച്ചെങ്കിലും സോണി സ്റ്റേഷനിൽ ഹാജരായില്ല. നാട്ടിലേക്ക് പോകാൻ ശ്രമിക്കവേ എറണാകുളം റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.വിശദമായ ചോദ്യം ചെയ്യലിൽ സോണി കുറ്റം സമ്മതിച്ചു. സംശയത്തിന്റെ പേരിലാണ് ഭാര്യയെ കൊന്നതെന്നും ഇയാൾ മൊഴി നൽകി. മറ്റൊരാളുമായുള്ള ബന്ധത്തെച്ചൊല്ലി അൽപ്പനയുമായി തർക്കമുണ്ടായപ്പോൾ പ്രകോപിതനായി തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

സോണി ജോലി ചെയ്തിരുന്ന വീടിന്റെ പരിസരത്ത്, 100 മീറ്റർ താഴ്ചയിലാണ് അൽപ്പനയുടെ മൃതദേഹം കുഴിച്ചിട്ട നിലയിൽ പോലീസ് കണ്ടെത്തിയത്.അയർക്കുന്നം പോലീസ് സോണിയുടെ അറസ്റ്റ് രേഖപ്പെടുത്തി. മൂന്ന് വർഷമായി തൈക്കൂടത്ത് കുടുംബസമേതം താമസിച്ചുവരുന്ന ദമ്പതികൾക്ക് ഒമ്പതും അഞ്ചും വയസ്സുള്ള രണ്ട് കുട്ടികളുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com