തിരുവുത്സവം- മേടവിഷു പൂജകൾക്കായി ശബരിമല നട നാളെ തുറക്കും

കണ്ഠരര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി നടതുറന്ന് ദീപം തെളിയിക്കും.
sabarimala darshan
Published on

പത്തനംതിട്ട: തിരുവുത്സവത്തിനും മേട വിഷുവിനോട് അനുബന്ധിച്ച പൂജകൾക്കുമായി ശബരിമല നട നാളെ തുറക്കും. വൈകിട്ട് നാല് മണിക്ക് തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി നടതുറന്ന് ദീപം തെളിയിക്കും.

ഏപ്രിൽ രണ്ടിന് രാവിലെ 9.45 നും 10.45നും മധ്യേ ഉത്സവത്തിനു കൊടിയേറും. ഏപ്രിൽ 11നാണ് പമ്പാ നദിയിൽ ആറാട്ട്. ഉത്സവം കഴിഞ്ഞ് വിഷുവിനോട് അനുബന്ധിച്ച് പൂജകൾ കൂടി വരുന്നതിനാലാണ് തുടർച്ചയായി 18 ദിവസം ദർശനത്തിന് അവസരം ലഭിക്കുന്നത്.

വിഷു ദിവസമായ ഏപ്രിൽ 14 ന് രാവിലെ നാലു മണി മുതൽ ഏഴുമണിവരെ വിഷുക്കണി ദർശനം. വിഷുദിനത്തിൽ രാവിലെ ഏഴു മുതലാകും അഭിഷേകം. പൂജകൾ പൂർത്തിയാക്കി ഏപ്രിൽ 18ന് രാത്രി 10 മണിക്ക് നടയടക്കും.

Related Stories

No stories found.
Times Kerala
timeskerala.com