Thiruvonam Bumper : 'ആദ്യമായാണ് ഓണം ബമ്പർ എടുക്കുന്നത്, അപ്രതീക്ഷിത ഭാഗ്യം': ആ 'ഭാഗ്യവാൻ' ശരത് എസ് നായര്‍

ഇയാൾ തുറവൂർ തൈക്കാട്ടുശേരി എസ് ബി ഐ ശാഖയിൽ ടിക്കറ്റ് ഹാജരാക്കിയിട്ടുണ്ട്. ടിക്കറ്റ് വിറ്റത് നെട്ടൂരിലെ ലോട്ടറി ഏജന്റ് ലതീഷ് ആണ്.
Thiruvonam Bumper : 'ആദ്യമായാണ് ഓണം ബമ്പർ എടുക്കുന്നത്, അപ്രതീക്ഷിത ഭാഗ്യം': ആ 'ഭാഗ്യവാൻ' ശരത് എസ് നായര്‍
Published on

ആലപ്പുഴ : ഓണം ബമ്പറിന്റെ ഒന്നാം സമ്മാനമായ 25 കോടി നേടിയ ശരത് എസ് നായർ സംഭവത്തിൽ പ്രതികരണവുമായി രംഗത്തെത്തി. ഇത് അപ്രതീക്ഷിത ഭാഗ്യം ആണെന്നാണ് അദ്ദേഹം പറഞ്ഞത്. താൻ ഓണം ബമ്പർ എടുക്കുന്നത് ആദ്യമായാണെന്നും, ആദ്യം വിശ്വസിക്കാൻ സാധിച്ചില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. (Thiruvonam Bumper first prize winner)

ശരത് തുറവൂർ സ്വദേശിയാണ്. നെട്ടൂരിൽ നിന്നാണ് ഇയാൾ ടിക്കറ്റ് എടുത്തത്. നെട്ടൂർ നിപ്പോൺ പെയിന്റ്സ് ജീവനക്കാരനാണ്. ഇയാൾ തുറവൂർ തൈക്കാട്ടുശേരി എസ് ബി ഐ ശാഖയിൽ ടിക്കറ്റ് ഹാജരാക്കിയിട്ടുണ്ട്. ടിക്കറ്റ് വിറ്റത് നെട്ടൂരിലെ ലോട്ടറി ഏജന്റ് ലതീഷ് ആണ്.

മറ്റു സീരീസുകളിലെ ടിക്കറ്റുകളും ഇയാൾ തന്നെയാണ് വിറ്റത്. ഇവയ്ക്ക് 5 ലക്ഷം രൂപ വീതം ലഭിക്കും. ലതീഷ് ടിക്കറ്റ് വാങ്ങിയത് തിരുവനന്തപുരം ആറ്റിങ്ങൽ ഭഗവതി ഏജൻസീസിന്റെ വൈറ്റില ശാഖയിൽ നിന്നാണ്. TH 577825 എന്ന നമ്പറിനാണ് ബമ്പറടിച്ചത്. നേരത്തെ നെട്ടൂർ സ്വദേശിനിക്കാണ് ബമ്പറടിച്ചതെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com