
തിരുവനന്തപുരം: 25 കോടി രൂപ ഒന്നാം സമ്മാനമുള്ള തിരുവോണം ബംപര്‍ 2024 നറുക്കെടുപ്പും 12 കോടി രൂപ ഒന്നാം സമ്മാനമായുള്ള പൂജാ ബംപര്‍ പ്രകാശനവും ഇന്ന് നടക്കും. (Onam Bumper Lottery 2024 live update)
തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ ഇന്ന് ഉച്ചയ്ക്ക് 1.30ന് വി.കെ. പ്രശാന്ത് എംഎഎല്‍എയുടെ അധ്യക്ഷതയില്‍ ചേരുന്ന ചടങ്ങില്‍ പൂജാ ബംപറിന്റെ പ്രകാശനം ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നിര്‍വഹിക്കും. ഉച്ചകഴിഞ്ഞ് രണ്ടിനു നടക്കുന്ന തിരുവോണം ബംപര്‍ നറുക്കെടുപ്പിന്റെ ഒന്നാം സമ്മാനത്തിനായുള്ള ആദ്യ നറുക്കെടുപ്പ് ധനകാര്യ മന്ത്രി കെ.എന്‍. ബാലഗോപാലും രണ്ടാം സമ്മാനത്തിനായുള്ള ആദ്യ നറുക്കെടുപ്പ് വി.കെ. പ്രശാന്ത് എംഎല്‍എയും നിര്‍വഹിക്കും.
സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഡയറക്ടര്‍ ഏബ്രഹാം റെന്‍ സ്വാഗതം ആശംസിക്കും. ജോയിന്റ് ഡയറക്ടര്‍ (അഡ്മിനിസ്ട്രേഷന്)മായാ എന്‍. പിള്ള കൃതജ്ഞതയര്‍പ്പിക്കും. ജോയിന്റ് ഡയറക്ടര്‍ (ഓപ്പറേഷന്‍സ്) എം. രാജ് കപൂര്‍, ഭാഗ്യക്കുറി വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് നറുക്കെടുപ്പ് നടക്കാനിരിക്കേ ഇന്നലെ വൈകുന്നേരം നാലു വരെയുള്ള കണക്കനുസരിച്ച് 71,35,938 ടിക്കറ്റുകള്‍ വിറ്റുപോയിട്ടുണ്ട്.