Thiruvonam Bumper : ആ ഭാഗ്യ നമ്പർ TH 577825! : തിരുവോണം ബമ്പറടിച്ചത് കൊച്ചിയിൽ, നെട്ടൂർ സ്വദേശി ലതീഷിന്‍റെ കടയിൽ വിറ്റത് ആറ്റിങ്ങൽ ഭഗവതി ഏജൻസിയുടെ ടിക്കറ്റ് !

പാലക്കാട് ഓഫീസിൽ നിന്നാണ് ഏജൻസി ഈ ടിക്കറ്റ് എടുത്തത്. 800 ടിക്കറ്റുകളാണ് ഭഗവതി ഏജൻസിയിൽ നിന്ന് എടുത്തതെന്നാണ് ലതീഷ് പറയുന്നത്.
Thiruvonam Bumper : ആ ഭാഗ്യ നമ്പർ TH 577825! : തിരുവോണം ബമ്പറടിച്ചത് കൊച്ചിയിൽ, നെട്ടൂർ സ്വദേശി ലതീഷിന്‍റെ കടയിൽ വിറ്റത് ആറ്റിങ്ങൽ ഭഗവതി ഏജൻസിയുടെ ടിക്കറ്റ് !
Published on

തിരുവനന്തപുരം : കേരളമൊന്നാകെ ഉറ്റുനോക്കിയ തിരുവോണം ബമ്പർ അടിച്ചത് TH 577825 എന്ന ടിക്കറ്റിനാണ്. ഇത് വിറ്റതാകട്ടെ കൊച്ചിയിലും. 25 കോടിയുടെ മഹാഭാഗ്യം നെട്ടൂർ സ്വദേശി ലതീഷിന്‍റെ കടയിൽ നിന്ന് വിറ്റു പോയത് ആണ്. ആറ്റിങ്ങൽ ഭഗവതി ഏജൻസിയുടെ ടിക്കറ്റ് ആണിത്. (Thiruvonam Bumper BR-105 lottery 2025 results today)

പാലക്കാട് ഓഫീസിൽ നിന്നാണ് ഏജൻസി ഈ ടിക്കറ്റ് എടുത്തത്. 800 ടിക്കറ്റുകളാണ് ഭഗവതി ഏജൻസിയിൽ നിന്ന് എടുത്തതെന്നാണ് ലതീഷ് പറയുന്നത്. ഒന്നാം സമ്മാനവും മൂന്നാം സമ്മാനവും കൊച്ചി ഭഗവതി ലോട്ടറി വിറ്റ ടിക്കറ്റുകൾക്ക് തന്നെയാണ്. ആരാണ് 25 കോടി നേടിയ ഭാഗ്യശാലി എന്നാണ് അറിയേണ്ടത്.

TH 577825 എന്ന നമ്പറിലെ മറ്റു സീരീസുകള്‍ക്ക് സമാശ്വാസ സമ്മാനമായി 5 ലക്ഷം രൂപ വീതം ലഭിക്കും. തിരുവനന്തപുരം ഗോർഖി ഭവനിലാണ് സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ തിരുവോണം ബമ്പർ നറുക്കെടുപ്പ് നടക്കുന്നത്. നറുക്കെടുത്തത് ധനമന്ത്രി കെ എൻ ബാലഗോപാൽ ആണ്. ഇത്തവണ വിറ്റഴിച്ചിരിക്കുന്നത് 75 ലക്ഷം ടിക്കറ്റുകളാണ്. ഏറ്റവും കൂടുതൽ വിൽപ്പന നടന്നത് പാലക്കാടാണ്. ഇവിടെ വിറ്റത് 14 ലക്ഷത്തിലേറെ ടിക്കറ്റുകളാണ്. ടിക്കറ്റിന് 500 രൂപയാണ് വില. രണ്ടാം സമ്മാനം ഒരു കോടി രൂപയാണ്. ഇത് 20 പേർക്ക് വീതം ലഭിക്കും.

ഒന്നാം സമ്മാനം (₹25 കോടി): TH 577825

രണ്ടാം സമ്മാനം (₹1 കോടി): TB 221372, TB 659893, TC 736078, TC 760274, TD 779299, TD 786709, ΤΕ 714250, TG 176733, TG 307775, TG 733332, TG 801966, ΤΗ 464700, ΤΗ 784272, TJ 385619, TK 459300, TL 160572, TL 214600, TL 600657, TL 669675, TL 701213

മൂന്നാം സമ്മാനം (₹50 ലക്ഷം): TA 195990, TA 774395, TB 283210, TB 802404, TC 355990, TC 815065, TD 235591, TD 501955, TE 605483, 3TE 605483, 235483 TG 848477, TH 262549, TH 668650, TJ 259992, TJ 768855, TK 482295, TK 530224, TL 270725, TL 669171

Related Stories

No stories found.
Times Kerala
timeskerala.com