തിരുവനന്തപുരം : തിരുവോണം ബമ്പർ നറുക്കെടുപ്പ് ഉടൻ ആരംഭിക്കും. ഒന്നാം സമ്മാനം 25 കോടിയാണ്. ഭാഗ്യശാലിയെ ഉടൻ അറിയാൻ സാധിക്കും. തിരുവനന്തപുരം ഗോർഖി ഭവനിലാണ് സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ തിരുവോണം ബമ്പർ നറുക്കെടുപ്പ് നടക്കുന്നത്.(Thiruvonam Bumper BR-105 lottery 2025 results today)
നറുക്കെടുക്കുന്നത് ധനമന്ത്രി കെ എൻ ബാലഗോപാൽ ആണ്. ഇത്തവണ വിറ്റഴിച്ചിരിക്കുന്നത് 75 ലക്ഷം ടിക്കറ്റുകളാണ്. ഏറ്റവും കൂടുതൽ വിൽപ്പന നടന്നത് പാലക്കാടാണ്.
ഇവിടെ വിറ്റത് 14 ലക്ഷത്തിലേറെ ടിക്കറ്റുകളാണ്. ടിക്കറ്റിന് 500 രൂപയാണ് വില. രണ്ടാം സമ്മാനം ഒരു കോടി രൂപയാണ്. ഇത് 20 പേർക്ക് വീതം ലഭിക്കും.