കൊച്ചി : തിരുവോണം ബമ്പറടിച്ച, 25 കോടി നേടിയ, കേരളം മുഴുവൻ ഉറ്റുനോക്കുന്ന ആ ഭാഗ്യവതി ഇന്ന് മാധ്യമങ്ങൾക്ക് മുൻപിൽ എത്തിയേക്കില്ല എന്ന് വിവരം. മണിക്കൂറുകൾക്കൊടുവിലാണ് അവർ 12 മണിക്ക് മാധ്യമങ്ങളെ കാണുമെന്ന് ടിക്കറ്റ് വിറ്റ ഏജൻ്റ് ലതീഷ് പറഞ്ഞത്. എന്നാൽ, ഇപ്പോൾ അവർക്ക് അതിന് താൽപര്യമില്ല എന്നാണ് അറിയിച്ചിരിക്കുന്നത്. (Thiruvonam Bumper BR-105 lottery 2025 result)
നെട്ടൂർ സ്വദേശിയായ സ്ത്രീക്കാണ് ലോട്ടറിയടിച്ചത്. TH 577825 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. അവർ പേടിച്ചിരിക്കുകയാണെന്നും പാവങ്ങൾ ആണെന്നും ലതീഷ് പറഞ്ഞു. അവർ പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുകയോ പെടാതിരിക്കുകയോ ചെയ്യട്ടെയെന്നും, നാളെയോ മറ്റന്നാളോ ബാങ്കിൽ എത്തുമ്പോൾ കാണാനാകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
അടിച്ച ആള്‍ക്കാരുടെ വീട്ടിലെ ദുരിതങ്ങള്‍ ഭയങ്കരമാണ് എന്നും, അതൊക്കെ പറയുന്നത് കേട്ട് അവർ ഭയന്നിരിക്കുകയാണെന്നും, നെട്ടൂരിൽ തന്നെ ഉണ്ടെന്നും ലതീഷ് കൂട്ടിച്ചേർത്തു. ഇന്നലെയാണ് തിരുവോണം ബമ്പർ നറുക്കെടുത്തത്. ഒന്നാം സമ്മാനം TH 577825 എന്ന ടിക്കറ്റിന് ആണ് ലഭിച്ചിരിക്കുന്നത്.