Thiruvonam Bumper : ഓണം ബമ്പറടിച്ചത് 'ഭാഗ്യവതി'ക്കോ ?: ഉടനറിയാം, 12 മണിക്ക് മാധ്യമങ്ങളെ കാണാൻ സാധ്യതയെന്ന് ഏജന്‍റ് ലതീഷ്

ഒന്നാം സമ്മാനം TH 577825 എന്ന ടിക്കറ്റിന് ആണ് ലഭിച്ചിരിക്കുന്നത്.
Thiruvonam Bumper : ഓണം ബമ്പറടിച്ചത് 'ഭാഗ്യവതി'ക്കോ ?: ഉടനറിയാം, 12 മണിക്ക് മാധ്യമങ്ങളെ കാണാൻ സാധ്യതയെന്ന് ഏജന്‍റ് ലതീഷ്
Published on

കൊച്ചി : കേരളമാകെ ഉറ്റുനോക്കുന്ന ആ ഭാഗ്യശാലി ആരാണെന്ന് ഉടനറിയാം. ഇത് ഒരു സ്ത്രീ ആണെന്ന സൂചനയും പുറത്ത് വരുന്നുണ്ട്. ഇവർ 12 മണിക്ക് മാധ്യമങ്ങളെ കണ്ടേക്കുമെന്നാണ് ടിക്കറ്റ് വിറ്റ ഏജന്‍റ് ലതീഷ് പറയുന്നത്. (Thiruvonam Bumper BR-105 lottery 2025 result)

ആളെ കുറിച്ച് ഏകദേശ സൂചന ലഭിച്ചുവെന്നും, വീട് പൂട്ടിയിട്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വീട്ടിൽ ആരുമില്ല എന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെയാണ് തിരുവോണം ബമ്പർ നറുക്കെടുത്തത്. ഒന്നാം സമ്മാനമായ 25 കോടി രൂപ സ്വന്തമാക്കിയ ടിക്കറ്റിന്റെ ഉടമ ആരാണെന്ന കാര്യത്തിൽ നേരിയ അവ്യക്തത നിലനിൽക്കുന്നു. നെട്ടൂരിൽ തന്നെ താമസിക്കുന്ന ആരോ ആണ് ടിക്കറ്റ് എടുത്തതെന്നാണ് ലതീഷ് പറഞ്ഞിരുന്നത്. ഒന്നാം സമ്മാനം TH 577825 എന്ന ടിക്കറ്റിന് ആണ് ലഭിച്ചിരിക്കുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com