ആറന്മുളയിലെത്തി തിരുവോണത്തോണി: പാര്‍ത്ഥ സാരഥി ക്ഷേത്രത്തിൽ ഇന്ന് ഓണസദ്യ! | Thiruvonam 2024

ആറന്മുളയപ്പന് തിരുവോണ സദ്യ ഒരുക്കുന്നത് തോണിയിലെത്തിച്ച വിഭവങ്ങളുപയോഗിച്ചാണ്
ആറന്മുളയിലെത്തി തിരുവോണത്തോണി: പാര്‍ത്ഥ സാരഥി ക്ഷേത്രത്തിൽ ഇന്ന് ഓണസദ്യ! | Thiruvonam 2024
Published on

പത്തനംതിട്ട: തിരുവോണ സദ്യക്കുള്ള വിഭവങ്ങളുമായി തിരുവോണത്തോണി ക്ഷേത്രക്കടവിലെത്തി. തോണികൾ ആറന്മുള പാർത്ഥ സാരഥി ക്ഷേത്രത്തിലേക്ക് എത്തിയത് കാട്ടൂർ മഹാവിഷ്ണു ക്ഷേത്രക്കടവിൽ നിന്നും വഞ്ചിപ്പാട്ടിൻ്റെ താളം പിടിച്ചാണ്.( Thiruvonam 2024)

മങ്ങാട്ട് ഭട്ടതിരിയും, കാട്ടൂരിലെ അവകാശികളായ 18 കുടുംബങ്ങളിലെ അംഗങ്ങളും എത്തിയത് കാട്ടൂര്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ പരമ്പരാഗത രീതിയില്‍ കുത്തിയെടുത്ത നെല്ലുമായാണ്. പുലർച്ചെ അഞ്ചരയോടെ പമ്പാനദിയിലൂടെ പള്ളിയോടങ്ങളുടെ അകമ്പടിയിൽ തിരുവോണത്തോണി ആറന്മുള ക്ഷേത്രക്കടവിലെത്തി.

ആറന്മുളയപ്പന് തിരുവോണ സദ്യ ഒരുക്കുന്നത് തോണിയിലെത്തിച്ച വിഭവങ്ങളുപയോഗിച്ചാണ്.

തിരുവോണത്തോണിയെ യാത്രയാക്കാനായി മിസോറാം മുൻ ഗവർണർ കുമ്മനം രാജശേഖരൻ, മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പത്മകുമാർ , റാന്നി എം എൽ എ പ്രമോദ് നാരായണൻ തുടങ്ങിയവർ കാട്ടൂരിലെത്തിയിരുന്നു.

ആയിരങ്ങളാണ് പ്രസിദ്ധിയാർജ്ജിച്ച ആറന്മുള പാര്‍ത്ഥ സാരഥി ക്ഷേത്രത്തിലെ ഓണസദ്യയില്‍ പങ്കെടുക്കുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com