വയനാട് : കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ, വയനാട് മുൻ ഡി സി സി ട്രഷറർ എൻ എം വിജയൻ്റെ മരുമകൾ പത്മജയുമായി നടത്തിയ ഫോൺ സംഭാഷണം പുറത്തായി. കോൺഗ്രസ് നൽകിയ ഉറപ്പുകൾ പാലിച്ചില്ലെന്നും വഞ്ചിച്ചെന്നും ആരോപിച്ച് ഇന്നലെ പത്മജ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. (Thiruvanchoor Radhakrishnan on NM Vijayan's death)
ഇതിന് പിന്നാലെയാണ് സംഭാഷണം പുറത്തുവിട്ടത്. ഇതിൽ അദ്ദേഹം പറഞ്ഞ വാക്കിന് വില വേണമെന്നും, രാഷ്ട്രീയത്തിലെ തരികിട പണികളോട് യോജിക്കുന്നില്ല എന്നും, ഒളിച്ചുകളി ഇഷ്ടമല്ല എന്നും പറയുന്നുണ്ട്.
അദ്ദേഹം കോൺഗ്രസിനെ വിമർശിക്കുകയാണ്. പ്രശ്നം പരിഹരിക്കാൻ ഇടപെടൽ വേണമായിരുന്നുവെന്നും അദ്ദേഹം പറയുന്നു.