തിരുവനന്തപുരം : മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ യൂത്ത് കോൺഗ്രസ് പുനഃസംഘടന വിഷയത്തിൽ പ്രതികരിച്ച് രംഗത്തെത്തി. ചില കല്ലുകടികൾ ഉണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. (Thiruvanchoor Radhakrishnan about Youth Congress)
കേരളത്തിൽ നിൽക്കണം എന്നാൽ അബിൻ്റെ താൽപര്യം ആണെന്ന് പറഞ്ഞ അദ്ദേഹം, അത് പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്നും കൂട്ടിച്ചേർത്തു.
കേരളത്തിൽ നിർണായക രാഷ്ട്രീയ സാഹചര്യം ആണുള്ളതെന്നും, പാർട്ടി തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിൽ ആണെന്നും തിരുവഞ്ചൂർ ചൂണ്ടിക്കാട്ടി. ആ രാഷ്ട്രീയ ലക്ഷ്യം നടപ്പാക്കാൻ എല്ലാവര്ക്കും ഉത്തരവാദിത്വം ഉണ്ടെന്നും, വ്യത്യസ്ത അഭിപ്രായം എന്ന തോന്നലുണ്ടാക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.