തിരുവനന്തപുരം മെട്രോ: ആദ്യഘട്ട അലൈൻമെൻ്റിന് അംഗീകാരം; 31 കി.മീ. പാതയിൽ 27 സ്റ്റേഷനുകൾ | Thiruvananthapuram Metro:

തിരുവനന്തപുരം മെട്രോ: ആദ്യഘട്ട അലൈൻമെൻ്റിന് അംഗീകാരം; 31 കി.മീ. പാതയിൽ 27 സ്റ്റേഷനുകൾ | Thiruvananthapuram Metro:
Published on

തിരുവനന്തപുരം: തലസ്ഥാന നഗരിയുടെ ചിരകാല സ്വപ്നമായ തിരുവനന്തപുരം മെട്രോ റെയിൽ പദ്ധതിയുടെ ആദ്യ ഘട്ട അലൈൻമെൻ്റിന് മുഖ്യമന്ത്രി പിണറായി വിജയൻ അംഗീകാരം നൽകി. നഗരത്തിലെ പ്രധാന കേന്ദ്രങ്ങളെയെല്ലാം ബന്ധിപ്പിക്കുന്ന രീതിയിലാണ് അലൈൻമെൻ്റ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ആദ്യ ഘട്ട അലൈൻമെൻ്റ് വിശദാംശങ്ങൾ

ദൈർഘ്യം: 31 കിലോമീറ്റർ.

സ്റ്റേഷനുകൾ: 27 സ്റ്റേഷനുകൾ

ബന്ധിപ്പിക്കുന്ന പ്രധാന സ്ഥലങ്ങൾ: ടെക്‌നോപാർക്കിന്റെ മൂന്ന് ഫേസുകൾ, വിമാനത്താവളം, തമ്പാനൂർ ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ, സെക്രട്ടറിയേറ്റ്, മെഡിക്കൽ കോളേജ് എന്നിവയെ ബന്ധിപ്പിക്കും.

പാത: പാപ്പനംകോട് നിന്ന് ആരംഭിച്ച് കിള്ളിപ്പാലം, പാളയം, ശ്രീകാര്യം, കഴക്കൂട്ടം, ടെക്‌നോപാർക്ക്, കൊച്ചുവേളി, വിമാനത്താവളം വഴി ഈഞ്ചക്കലിൽ അവസാനിക്കും.

ഇന്റർചേഞ്ച് സ്റ്റേഷനുകൾ: കഴക്കൂട്ടം/ടെക്‌നോപാർക്ക്/കാര്യവട്ടം എന്നിവയായിരിക്കും ഇന്റർചേഞ്ച് സ്റ്റേഷനുകൾ.

ഏജൻസി: കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ.) മുഖേനയാണ് പദ്ധതി നടപ്പിലാക്കുക.

തിരുവനന്തപുരം മെട്രോയുടെ നിർമാണ മുന്നൊരുക്കത്തിൻ്റെ ഭാഗമായി നേരത്തെ തന്നെ ശ്രീകാര്യം മേൽപ്പാലം,

ഉള്ളൂർ മേൽപ്പാലം, പട്ടം മേൽപ്പാലം തുടങ്ങി മൂന്ന് പ്രധാന മേൽപ്പാലങ്ങളുടെ ചുമതല കെ.എം.ആർ.എല്ലിനെ ഏൽപ്പിച്ചിരുന്നു

Related Stories

No stories found.
Times Kerala
timeskerala.com