തിരുവനന്തപുരം : മെഡിക്കൽ കോളേജ് ആശുപത്രിയിലെ സൂപ്രണ്ടിനെ മാറ്റുന്ന കാര്യത്തിൽ തീരുമാനം നീളുന്നു. ഡോ. സുനിൽ കുമാറിന് പകരം ആരാണ് വരികയെന്ന കാര്യത്തിൽ ആലോചനകൾ തുടരുകയാണ്.(Thiruvananthapuram Medical College superintendent)
രണ്ടു ദിവസം മുൻപാണ് ആശുപത്രിയുടെ സൂപ്രണ്ട് സ്ഥാനത്ത് തുടരാൻ താൽപ്പര്യം ഇല്ലെന്ന് കാട്ടി സുനിൽ കുമാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന് കത്ത് നൽകിയത്. സൂപ്രണ്ടായതോടെ ജോലിയിൽ ശ്രദ്ധിക്കാൻ കഴിയുന്നില്ലെന്നാണ് ഇതിൽ പറഞ്ഞിരുന്നത്.