
തിരുവനന്തപുരം: തിരുവനന്തപുരം ഇടപ്പഴിഞ്ഞിയില്‍ പ്രമുഖ ഹോട്ടല്‍ ഉടമയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.വഴുതക്കാട് കേരള കഫേ ഉടമ ജസ്റ്റിൻ രാജ് (60) ആണ് മരിച്ചത്.
മൃതദേഹം പായ കൊണ്ടു മൂടിയ നിലയിയിൽ ഇടപ്പഴഞ്ഞിയിലെ വീട്ടിൽ കണ്ടെത്തിയത്.ജസ്റ്റിന്റെ മരണം കൊലപാതകമാണെന്ന് സംശയിക്കുന്നതായി പോലീസ്. സംഭവത്തില്‍ ഏഴ് ഇതര സംസ്ഥാന തൊഴിലാളികളെ മ്യൂസിയം പൊലീസ് കസ്റ്റഡിയിലെടുത്തു.
രണ്ട് തൊഴിലാളികൾ ഒളിവിൽ പോയി. ഇയാളുടെ വീട്ടിൽ താമസിച്ചിരുന്ന കടയിലെ ജീവനക്കാരായ വിഴിഞ്ഞം സ്വദേശിയും നേപ്പാൾ സ്വദേശിയുമാണ് ഒളിവിലുള്ളത്. ഇവര്‍ക്കായുള്ള അന്വേഷണം പൊലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.