തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ആവേശകരമായ ജനപങ്കാളിത്തവുമായി തിരുവനന്തപുരം ജില്ല (Thiruvananthapuram Polling Percentage 2026). അടുത്ത അഞ്ച് വർഷം ആര് ഭരിക്കണമെന്ന് നിശ്ചയിക്കാനുള്ള പോരാട്ടത്തിൽ ജില്ലയിലെ പോളിംഗ് കേന്ദ്രങ്ങളിലെല്ലാം വോട്ടർമാരുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. രാത്രി എട്ട് മണിക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട ഔദ്യോഗിക കണക്കുകൾ പ്രകാരം ജില്ലയിലെ ശരാശരി പോളിംഗ് 76.98 ശതമാനമാണ്.
മണ്ഡലങ്ങളിലെ പോളിംഗ് നില ഒറ്റനോട്ടത്തിൽ:
ജില്ലയിൽ രണ്ട് മണ്ഡലങ്ങളിൽ പോളിംഗ് 80 ശതമാനത്തിന് മുകളിൽ രേഖപ്പെടുത്തി.
| മണ്ഡലം | പോളിംഗ് % | മണ്ഡലം | പോളിംഗ് % |
| കാട്ടാക്കട | 80.72 | നെടുമങ്ങാട് | 78.20 |
| നേമം | 80.62 | അരുവിക്കര | 78.99 |
| കഴക്കൂട്ടം | 78.67 | പാറശ്ശാല | 77.59 |
| വട്ടിയൂർക്കാവ് | 76.90 | നെയ്യാറ്റിൻകര | 77.52 |
| വാമനപുരം | 77.46 | തിരുവനന്തപുരം സെൻട്രൽ | 74.66 |
ത്രികോണ പോരാട്ടം നടന്ന വട്ടിയൂർക്കാവ് (76.9%), കഴക്കൂട്ടം (78.67%) മണ്ഡലങ്ങളിൽ ശക്തമായ പോളിംഗ് ദൃശ്യമായി. ജില്ലയിൽ ഏറ്റവും കുറഞ്ഞ പോളിംഗ് രേഖപ്പെടുത്തിയത് ആറ്റിങ്ങൽ (73.74%) മണ്ഡലത്തിലാണ്. വർക്കല (73.96%), ചിറയിൻകീഴ് (74.13%) എന്നീ മണ്ഡലങ്ങളും പോളിംഗിൽ പിന്നിലായി.
രാത്രി വൈകിയും പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിര ഉണ്ടായിരുന്നതിനാൽ അന്തിമ കണക്കുകൾ പുറത്തുവരുമ്പോൾ പോളിംഗ് ശതമാനത്തിൽ നേരിയ വർദ്ധനവുണ്ടാകാൻ സാധ്യതയുണ്ട്. വോട്ടെടുപ്പ് പൂർത്തിയായതോടെ ഇനി വോട്ടെണ്ണൽ ദിനമായ മെയ് നാലിനായുള്ള കാത്തിരിപ്പിലാണ് മുന്നണികൾ.
Story Summary:
Thiruvananthapuram district recorded a strong average voter turnout of 76.98% in the 2026 Kerala Assembly elections. Kattakkada and Nemom topped the list, crossing the 80% mark with 80.72% and 80.62% respectively. High-profile constituencies like Kazhakkootam and Vattiyoorkavu also saw heavy polling. The lowest turnout in the district was recorded in Attingal at 73.74%. Final figures are expected to rise slightly as many voters remained in queues after 6:00 PM.

