തിരുവനന്തപുരത്ത് പതിനാലുകാരൻ ഫ്ലാറ്റിൽ നിന്നും വീണ് മരിച്ചു |student death

പതിനാറാമത്തെ നിലയിലുള്ള ഫ്ലാറ്റിൽ നിന്നാണ് കുട്ടി വീണത്.
death
Published on

തിരുവനന്തപുരം : തിരുവനന്തപുരം കഴക്കൂട്ടത്ത് പതിനാലുകാരൻ ഫ്ലാറ്റിൽ നിന്നും വീണ് മരിച്ചു. ശ്രീകാര്യം സ്വദേശിയും ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയുമായ പ്രണവാണ് ചെങ്കോട്ടുകോണത്ത് മരണപ്പെട്ടത്.

പതിനാറാമത്തെ നിലയിലുള്ള ഫ്ലാറ്റിൽ നിന്നാണ് കുട്ടി വീണത്. പ്രണവിന്‍റെ മുത്തച്ഛൻ്റെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിൽ ആൾതാമസം ഇല്ലായിരുന്നു. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം.

സ്കൂൾ വിട്ട് വീട്ടിൽ പോകാതെ ഫ്ലാറ്റിലെത്തി താക്കോൽ വാങ്ങി മുന്നിലത്തെ വാതിൽ പൂട്ടി താഴേക്ക് ചാടുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ പോത്തൻകോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com