മലപ്പുറം: ‘കേരളത്തിലെ കുംഭമേള’ എന്നറിയപ്പെടുന്ന തിരുനാവായ മഹാമാഘ മഹോത്സവത്തിന് ഇന്ന് സമാപനം. ഭാരതപ്പുഴയുടെ തീരത്ത് 15 ദിവസമായി നടന്നു വരുന്ന ആത്മീയ-സാംസ്‌കാരിക സംഗമത്തിനാണ് ഇന്ന് അമൃതസ്നാനത്തോടെ തിരശ്ശീല വീഴുന്നത്. കേരളത്തിനകത്തും പുറത്തുനിന്നുമായി പതിനായിരക്കണക്കിന് ഭക്തരാണ് മഹോത്സവത്തിന്റെ ഭാഗമാകാൻ കഴിഞ്ഞ ദിവസങ്ങളിൽ തിരുനാവായയിലെത്തിയത്.(Thirunavaya Kumbh Mela Festival concludes today)
ഉത്സവത്തിലെ ഏറ്റവും വിശുദ്ധമായ ചടങ്ങായ അമൃതസ്നാനം രാവിലെ ഭാരതപ്പുഴയിലെ ആരതി ഘാട്ടിൽ നടക്കും. നാഗസന്ന്യാസിമാരും വിവിധ മഠങ്ങളിലെ സന്ന്യാസിവര്യന്മാരും ഭക്തജനങ്ങളും പുണ്യസ്നാനത്തിൽ പങ്കുചേരും. സ്നാനത്തിന് ശേഷം സന്ന്യാസിമാരെ ആദരിക്കുന്ന യതി പൂജ നടക്കും.
സന്ന്യാസിവര്യന്മാർക്ക് സമൃദ്ധമായ അന്നദാനം നൽകുന്ന ‘ഭണ്ഡാര’ എന്ന വിശിഷ്ട ചടങ്ങോടെയാകും മഹോത്സവം പൂർത്തിയാകുക. കഴിഞ്ഞ മാസം 19-ന് ഗവർണർആണ് ഉത്സവത്തിന് തിരിതെളിച്ചത്.

