Kerala
വടകരയില്‍ നിന്ന് പതിമൂന്ന് വയസുകാരനെ കാണാതായി |Boy missing
മാനനന്തവാടിയില്‍ നിന്നുള്ള കുട്ടിയുടെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു.
കോഴിക്കോട് : കോഴിക്കോട് നിന്ന് പതിമൂന്ന് വയസുകാരനെ കാണാനില്ലെന്ന് പരാതി. വടകര ആയഞ്ചേരി അഷ്‌റഫിന്റെ മകന്‍ റാദിന്‍ ഹംദാനെയാണ് കാണാതായത്. മാനനന്തവാടിയില്‍ നിന്നുള്ള കുട്ടിയുടെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു.
ഇന്നലെ വൈകീട്ടോടെയാണ് കുട്ടിയെ കാണാതായത്. കുട്ടിയും പിതാവും പുറത്തുപോകുന്നതിനിടെ തനിക്ക് ഒരു സാധനം വാങ്ങാനുണ്ടെന്ന് പറഞ്ഞ് കുട്ടി ഓടിമറയുകയും പിന്നെ കാണാതാകുകയുമായിരുന്നു.
കുട്ടി മാനന്തവാടിയിലേക്കുള്ള ബസില്‍ കയറിയെന്നും അമ്മയുടെ വീട്ടില്‍ പോകാനാനെന്ന് പറഞ്ഞ് ബസിലുണ്ടായിരുന്ന ഒരാളിൽ നിന്നും പണം നൽകിയെന്നും പൊലീസ് കണ്ടെത്തി. സംഭവത്തിൽ റാദിനായി സംഭവത്തിൽ കോഴിക്കോടും വയനാടും ഊര്‍ജിതമായ തിരച്ചില്‍ നടത്തുകയാണ് പൊലീസ്.