പാലക്കാട്: തച്ചനാട്ടുകരയിൽ സ്കൂളിലെ ഗോവണിയിൽ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്നാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. താഴേക്കോട് കാപ്പുപറമ്പ് സ്വദേശി മുനീറിന്റെ മകൻ മസിൻ മുഹമ്മദാണ് മരിച്ചത്.(Third-grade student who was undergoing treatment after falling at school died)
പൂവ്വത്താണി നടുവിലത്താണി അൽബിറ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു മസിൻ മുഹമ്മദ്. വ്യാഴാഴ്ചയാണ് സ്കൂളിലെ ഗോവണിയിൽ നിന്നും വീണ് കുട്ടിയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.