
തിരുവനന്തപുരം : അട്ടകുളങ്ങര ഭാഗത്ത് ബോധമില്ലാതെ കിടന്ന ആളുടെ സാധനങ്ങൾ മോഷ്ടിച്ച പ്രതിയുടെ ചിത്രം പുറത്ത് വിട്ട് പൊലീസ്.
മാല, വാച്ച്, മൊബൈൽ ഫോൺ എന്നിവയാണ് എടുത്തു കൊണ്ടു പോയത്. ഇവ മോഷ്ടിച്ചെന്ന് കരുതുന്നയാളുടെ ചിത്രമാണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്.
ഇയാളെ കുറിച്ച് വിവരണം ലഭിക്കുന്നവർ തിരുവനന്തപുരം ഫോർട്ട് പൊലീസ് സ്റ്റേഷനിൽ അറിയിക്കണമെന്നും പൊലീസ് അഭ്യര്‍ത്ഥിച്ചു.