"അഞ്ചു മണിക്കൂറോളം എടുത്ത് മനോഹരമായിട്ടാണ് അവർ ഹെയർ എക്സറ്റൻഷൻ ചെയ്‍തു തന്നത്, എന്നും വെള്ളമൊഴിച്ച് കളയാന്‍ പറ്റില്ല"; രേണു സുധി | Bigg Boss

"ബിഗ് ബോസില്‍ പോകാന്‍ വേണ്ടിയല്ല ഹെയര്‍ എക്സ്റ്റന്‍ഷന്‍ ചെയ്തത്, റൂമ മാമുമായി നല്ല സൗഹൃദത്തില്‍ ആയതുകൊണ്ട് അവിടെ പോയി"
Renu
Published on

ബി​ഗ് ബോസ് സീസൺ ഏഴിലെ പ്രേക്ഷക പിന്തുണയുള്ള മത്സരാർത്ഥിയായിരുന്നു സോഷ്യൽ മീഡിയ വൈറൽ താരം രേണു സുധി. എന്നാൽ, സോഷ്യൽ മീഡിയയിൽ കണ്ട രേണു ആയിരുന്നില്ല ബിഗ് ബോസിൽ. പ്രേക്ഷകരുടെ പ്രതീക്ഷകളെയെല്ലാം തകിടം മറിക്കുന്ന കാഴ്ചയാണ് ഓരോ ദിവസവും കാണാനായത്. വീട്ടിലെത്തിയ രേണു ക്യാമറയ്ക്ക് പോലും കാണാൻ സാധിക്കാത്ത വിധം മാറി നിൽക്കുകയായിരുന്നു. ഗെയിമിലും അവിടുത്തെ പ്രശ്നങ്ങളിലും ഒന്നും രേണു ഇടപ്പെടാറില്ല. ഇതിനിടെ, പലതവണ തനിക്ക് വീട്ടിൽ പോകണമെന്ന ആവശ്യം രേണു ഉയർത്തി. ഒടുവിൽ താരത്തിന്റെ ആവശ്യം പരി​ഗണിച്ച് ഓണം സ്പെഷ്യൽ എപ്പിസോ‍ഡിൽ രേണു സുധി സ്വമേധയ ഷോയിൽ നിന്ന് പുറത്ത് പോവുകയായിരുന്നു.

ബി​ഗ് ബോസ് വീട്ടിൽ നിന്ന് പുറത്തെത്തിയ താരം പഴയ രീതിയിലേക്ക് തിരിച്ചുവരാനുള്ള ശ്രമത്തിലാണ് . ഇതിനിടെ താരം ഹെയര്‍ എക്സ്റ്റന്‍ഷനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഹെയര്‍ എക്സ്റ്റന്‍ഷനുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾക്ക് ഉത്തരം നൽകുകയാണ് രേണു. ഒരു യൂട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു രേണു.

ബിഗ് ബോസില്‍ പോകാന്‍ വേണ്ടിയല്ല താൻ ഹെയര്‍ എക്സ്റ്റന്‍ഷന്‍ ചെയ്തതെന്നും റൂമ മാമുമായി നല്ല സൗഹൃദത്തില്‍ ആയതുകൊണ്ടാണ് അവിടെ പോയതെന്നുമാണ് രേണു പറയുന്നത്. "അവർ തന്നെയാണ് തന്റെ പുരികത്തില്‍ മൈക്രോബ്ലേഡിങ് ചെയ്തു തന്നത്. താൻ ബോട്ടോക്‌സ് ചെയ്യാനാണ് വീണ്ടും അവിടെ പോയത്. എന്നാൽ ഇവിടെയെത്തിയ തന്നോട് നല്ല നീളമുള്ള മുടി ഇഷ്ടമാണോ എന്ന് ചോദിച്ചു. അങ്ങനെയാണ് ഹെയര്‍ എക്സ്റ്റന്‍ഷന്‍ ചെയ്‍തത്." - രേണു പറഞ്ഞു.

"ഇത് ചെയ്താൽ ആഴ്ചയിൽ ഒരിക്കല്‍ മാത്രമേ തല നന്നായി കഴുകാന്‍ പറ്റൂ. അല്ലെങ്കിൽ അത് പോകും. അഞ്ചുമണിക്കൂറോളം എടുത്താണ് ഹെയര്‍ എക്സ്റ്റന്‍ഷന്‍ ചെയ്തത്. മനോഹരമായിട്ടാണ് അവർ ഹെയർ എക്സറ്റൻഷൻ ചെയ്‍തു തന്നത്." - രേണു പറയുന്നു.

Related Stories

No stories found.
Times Kerala
timeskerala.com