'പിണറായി മോദി, മകൾ, മണി, PM ശ്രീയിൽ CPIയെ ഉറക്കി കിടത്തി': ജെബി മേത്തർ MP | CPI

കേരളത്തിൽ നടപ്പാക്കുന്നത് മുഖ്യമന്ത്രിയുടെ പിണറായി പ്രൈവറ്റ് പ്രൊജക്ട് ആണെന്നും അവർ ആരോപിച്ചു.
'പിണറായി മോദി, മകൾ, മണി, PM ശ്രീയിൽ CPIയെ ഉറക്കി കിടത്തി': ജെബി മേത്തർ MP | CPI
Published on

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട വിഷയത്തിൽ സംസ്ഥാന സർക്കാർ സിപിഐയെ ഉറക്കിക്കിടത്തിയിരിക്കുകയാണെന്ന് മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തർ എംപി ആരോപിച്ചു. "പിണറായി മോദി, മകൾ, മണി അങ്ങനെയാണ് മുഖ്യമന്ത്രി ഇനി അറിയപ്പെടാൻ പോകുന്നത്," അവർ പരിഹസിച്ചു.(They put CPI on sleep in PM SHRI scheme, says Jebi Mather MP)

സംസ്ഥാന സർക്കാരിൻ്റെ ദുർഭരണത്തിനെതിരെ മഹിളാ കോൺഗ്രസ് ശക്തമായ പ്രതിഷേധം ഉയർത്തുമെന്നും ജെബി മേത്തർ വ്യക്തമാക്കി. കാസർഗോഡ് ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതരെ തുടർച്ചയായി സർക്കാർ തഴയുകയാണ് എന്നാണ് അവർ പറഞ്ഞത്.

കേരളത്തിൽ നടപ്പാക്കുന്നത് മുഖ്യമന്ത്രിയുടെ പിണറായി പ്രൈവറ്റ് പ്രൊജക്ട് ആണെന്നും അവർ ആരോപിച്ചു. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുമായി ബന്ധപ്പെട്ട വിവാദത്തിൽ കോൺഗ്രസ് ശക്തമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട് എന്നും, ഈ വിഷയത്തിൽ ആര് സൈബർ ആക്രമണം നടത്തിയാലും നടപടി സ്വീകരിക്കുമെന്നും ജെബി മേത്തർ പറഞ്ഞു. മഹിളാ കോൺഗ്രസ് ഭാരവാഹികളായ ആരും സൈബർ ആക്രമണം നടത്തിയതായി അറിയില്ലെന്നും അവർ പ്രതികരിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com