
ബിഗ് ബോസ് മലയാളം സീസൺ ഏഴ് അറുപത്തിയെട്ട് ദിവസം പിന്നിട്ടിരിക്കുകയാണ്. ബിബി ഹൗസിൽ 11 മത്സരാർത്ഥികളാണ് അവശേഷിക്കുന്നത്. ഇന്നത്തെ വീക്കന്റ് എപ്പിസോഡിൽ ആര് വീട്ടിൽ നിന്ന് പുറത്ത് പോകുമെന്നാണ് പ്രേക്ഷകർ ഉറ്റുന്നോക്കുന്നത്. ഇതിനിടെ, ആദിലയും നൂറയും പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ബിഗ് ബോസ് ഹൗസിൽ വരുന്നതിലൂടെ പലരും സിനിമയിൽ ഉൾപ്പെടെ അവസരങ്ങളാണ് ലക്ഷ്യം വയ്ക്കുന്നത്. എന്നാൽ നമുക്കിത് സർവൈവൽ ആണ് എന്നാണ് ആദില പറയുന്നത്. ആര്യനും അക്ബറും ബിഗ് ബോസിന് ശേഷമുള്ള അവസരങ്ങളെ കുറിച്ച് സംസാരിച്ചത് ചൂണ്ടിക്കാട്ടിയാണ് ഇവരുടെ വാക്കുകൾ.
"ഇവിടെ നിന്ന് ഇറങ്ങി കഴിഞ്ഞാൽ നമുക്ക് മുൻപിൽ പ്രതിസന്ധികളാണ്. ഫ്ളാറ്റിൽ നിന്ന് മാറാൻ പറഞ്ഞാൽ മാറേണ്ടി വരും. ജോലിയുടെ ഭാഗമായി ഹെൽത്ത് ഇൻഷൂറൻസുള്ളത് കൊണ്ട് എന്തെങ്കിലും ആരോഗ്യപ്രശ്നം വന്നാൽ അത് ലഭിക്കും. അതില്ലെങ്കിൽ നമ്മൾ എന്ത് ചെയ്യാനാണ്? ആര്യനും അക്ബറും നമ്മളോട് കാണിക്കുന്ന അടുപ്പം വെറുതെ കണ്ടന്റിന് വേണ്ടി മാത്രമാണ്. അവർ നമ്മളെ സീക്രറ്റ് ടാസ്കിൽ വിളിച്ചില്ല. നമ്മളോട് സംസാരിക്കുന്നത് കണ്ടന്റ് ഉണ്ടാക്കാൻ വേണ്ടി മാത്രമാണ്. അതിനുവേണ്ടി പ്രേക്ഷകരെ പറ്റിക്കുകയാണെണ്." - ഇഇരുവരും പറഞ്ഞു.
സ്വന്തം വ്യക്തിത്വം കാണിച്ചാണ് എല്ലാവരും ഇവിടെ നിൽക്കുന്നത് എന്നാണ് പറയുന്നത്, എന്നാൽ 'ആരാണ് ഇവിടെ അങ്ങനെ നിൽക്കുന്നത്?' എന്നാണ് ഇവർ ചോദിക്കുന്നത്. ബിന്നി ഇപ്പോൾ ലക്ഷ്മിയുമായി കൂട്ട് കൂടുന്നുണ്ട്. നെവിന് പുറത്ത് വലിയ സപ്പോർട്ട് കിട്ടുന്നുവെന്ന് അറിഞ്ഞാണ് ബിന്നിയൊക്കെ അവന്റെ അടുത്തേക്ക് പോകുന്നത്. നൂബിൻ ഹൗസിലേക്ക് വന്ന് പോയതിന് ശേഷം ബിന്നിയുടെ സ്വഭാവത്തിൽ നല്ല മാറ്റമുണ്ടെന്നും ഇവർ പറയുന്നു.