തിരുവനന്തപുരം : അണുബാധയെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ പ്രതികരണവുമായി എസ്എടി സൂപ്രണ്ട് ബിന്ദു. ആശുപത്രി സൂപ്രണ്ട് ഡോ. ബിന്ദുവും ഗൈനക്കോളജി വിഭാഗം മേധാവി ഡോ. സുജയുമാണ് വിശദീകരണവുമായി രംഗത്തെത്തിയത്. വളരെയധികം സങ്കടം ഉണ്ടായ കാര്യമാണിത്. ഡിസ്ചാര്‍ജ് ആകുന്ന സമയം പനി ഉള്ള കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും സൂപ്രണ്ട് മാധ്യമങ്ങളോട് പറഞ്ഞു.
വീട്ടിൽ പോയ ശേഷമാണ് യുവതി ഛർദിയുമായി വന്നത്. അണുബാധ ലക്ഷണങ്ങൾ തുടക്കത്തിൽ കാണിച്ചിരുന്നില്ല. പ്രസവ സമയത്ത് കുഞ്ഞിനും അമ്മയ്ക്കും അണുബാധ ലക്ഷണങ്ങൾ ഇല്ലായിരുന്നു. ഡിസ്ചാർജ് ചെയ്യുമ്പോൾ പനി ഇല്ലായിരുന്നു. ലേബർ റൂം അണുവിമുക്തമായിരുന്നു.അണുബാധ ഇല്ലെന്ന് ഉറപ്പുവരുത്തിയിരുന്നു. അതേ ദിവസം ചികിത്സയിൽ ഉള്ള ആർക്കും അണുബാധ ഉണ്ടായിട്ടില്ല. ശിവപ്രിയ തിരിച്ച് ആശുപത്രിയില്‍ എത്തുന്നത് പനിയും വയറിളക്കവും ആയിട്ടാണ്. ശിവപ്രിയയുടെ പ്രസവസമയത്ത് മറ്റ് പ്രസവങ്ങളും എസ്എടിയില്‍ നടന്നു. അവര്‍ക്കൊന്നും അണുബാധ സംഭവിച്ചിട്ടില്ല.മെഡിക്കൽ കോളജ് മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിൽ നിന്നാണോ അണുബാധ ഉണ്ടായതെന്ന് പറയാൻ കഴിയില്ലെന്നും ഡോക്ടര്‍മാർ വിശദീകരിച്ചു.
അതേ സമയം, കരിക്കകം സ്വദേശിനി ശിവപ്രിയയുടെ മരണം ചികിത്സാപ്പിഴവ് മൂലമാണെന്നാണ് കുടുംബം ആരോപിക്കുന്നത്. പ്രസവിച്ച് മൂന്നാം ദിവസമായിരുന്നു മരണം. പ്രസവ ശേഷം ശിവപ്രിയ ഡിസ്ചാര്‍ജ് ആയി വീട്ടിലേക്ക് പോയിരുന്നു. മൂന്നുദിവസം കഴിഞ്ഞ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് എസ്എടിയില്‍ വീണ്ടും അഡ്മിറ്റ് ചെയ്തു. ഇന്ന് ഉച്ചയോട് കൂടിയാണ് ശിവപ്രിയ മരിച്ചത്.