‘പൂരം അലങ്കോലപ്പെടുത്താൻ രാഷ്ട്രീയ ഗൂഢാലോചന നടന്നു; വിഎസ് സുനിൽ കുമാർ

‘പൂരം അലങ്കോലപ്പെടുത്താൻ രാഷ്ട്രീയ ഗൂഢാലോചന നടന്നു;  വിഎസ് സുനിൽ കുമാർ
Published on

തൃശൂർ പൂരം അലങ്കോലപ്പെടുത്താൻ വലിയ രാഷ്ട്രീയ ഗൂഢാലോചന നടന്നതായി വിഎസ് സുനിൽകുമാർ. പൂരം കലങ്ങിയിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ വാദം അദ്ദേഹം തള്ളി. പൂരം കലക്കിയെന്ന വാദത്തിൽ ഉറച്ചുനിൽക്കുന്നുവെന്ന് വിഎസ് സുനിൽ കുമാർ വ്യക്തമാക്കി. എൻഡിഎ സ്ഥാനാർത്ഥിക്കായി അനുകൂല സാഹചര്യം ഒരുക്കാനായി നടത്തിയ ​ഗൂഢാലോചനയാണ് പൂരം അലങ്കോലപ്പെടുത്തിയതെന്ന് അദ്ദേഹം വ്യക്തമാക്കി.

പൂരത്തിന്റെ രക്ഷകനെന്ന് വരുത്തിതീർക്കാനാണ് എൻഡിഎ സ്ഥാനാർത്ഥി ശ്രമിച്ചതെന്ന് വിഎസ് സുനിൽ കുമാർ പറഞ്ഞു. പൂരം ആകെ അട്ടമറിക്കപ്പെട്ടുവെന്ന് ആരും ആരോപിച്ചിട്ടില്ല. ചില ചടങ്ങുകൾ തടസപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രിയുമായി തർക്കം ഉദിക്കുന്ന പ്രശ്‌നമില്ലെന്ന് വിഎസ് സുനിൽ കുമാർ പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com