റേഷൻ കടകളിൽ ആവശ്യമായ സ്റ്റോക്കുണ്ട്, കാലിയെന്ന വാര്‍ത്ത വ്യാജം, ജനുവരിയിലേത് 2 ദിവസത്തിൽ വാങ്ങണമെന്ന് മന്ത്രി

റേഷൻ കടകളിൽ ആവശ്യമായ സ്റ്റോക്കുണ്ട്, കാലിയെന്ന വാര്‍ത്ത വ്യാജം, ജനുവരിയിലേത് 2 ദിവസത്തിൽ വാങ്ങണമെന്ന് മന്ത്രി
Published on

തിരുവനന്തപുരം: ജനുവരിയിലെ ഭക്ഷ്യധാന്യങ്ങൾ രണ്ടുദിവസത്തിനുള്ളിൽ റേഷൻ കാർഡുടമകൾ കൈപ്പറ്റണമെന്ന് മന്ത്രി ജിആർ അനിൽ അറിയിച്ചു. ജനുവരിയിലെ വിതരണത്തിന് വേണ്ട ഭക്ഷ്യധാന്യങ്ങൾ എല്ലാ റേഷൻ കടകളിലുമുണ്ട്. റേഷൻകടകളിൽ സ്റ്റോക്ക് ഇല്ലെന്നും കടകൾ കാലിയാണെന്നുമുള്ള ചില മാധ്യമവാർത്തകൾ വസ്തുതാ വിരുദ്ധമാണെന്ന് മന്ത്രി വ്യക്തമാക്കി.

ഈ മാസത്തെ റേഷൻ വിതരണത്തെ സംബന്ധിച്ച് ജില്ലാ സപ്ലൈ ഓഫീസർമാരുടെയും താലൂക്ക് സപ്ലൈ ഓഫീസർമാരുടെയും യോഗം ഭക്ഷ്യമന്ത്രിയുടെ അധ്യക്ഷതയിൽ വിളിച്ചുചേർത്തു. ജനുവരിയിലെ റേഷൻ വിതരണത്തിന്റെ പുരോഗതി അവലോകനം ചെയ്തു. റേഷൻ വിതരണത്തിന്റെ തോത് കഴിഞ്ഞ മാസത്തേക്കാൾ കുറവുള്ള ജില്ലകളിൽ വിതരണം വർധിപ്പിക്കുന്നതിന് ആവശ്യമായ നിർദ്ദേശം നൽകി.

ഭക്ഷ്യധാന്യങ്ങളുടെ വാതിൽപടി വിതരണത്തിന്റെ പ്രവർത്തനം വേഗത്തിലാക്കാൻ മന്ത്രി നിർദേശം നൽകി. വയനാട് ജില്ലയിൽ 81.57 ശതമാനവും മലപ്പുറത്ത് 80 ശതമാനവും കാസർഗോഡ് 77.7 ശതമാനവും പേർ ജനുവരിയിലെ റേഷൻ വിഹിതം കൈപ്പറ്റി.

Related Stories

No stories found.
Times Kerala
timeskerala.com