തിരുവനന്തപുരം: വിവാദങ്ങൾക്കിടയിൽ വീണ്ടും വെളിപ്പെടുത്തലുകളുമായി രംഗത്തെത്തി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ(VD Satheesan). ഞെട്ടുന്ന വാർത്തകൾക്ക് സമയപരിധി നിശ്ചയിച്ചിട്ടിലെന്നും കേരളം ഞെട്ടുന്ന വാർത്തകൾ ഇനിയും വരാനുണ്ടെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുന്നറിയിപ്പ് നൽകി.
ബിജെപിക്ക് എതിരായി വാർത്തകൾ പുറത്തുവരുനുണ്ടെന്നും സിപിഎമ്മും കരുതിയിരിക്കണമെന്നും അദ്ദേഹം കൂട്ടി ചേർത്തു. അഴിമതി മൂടിവെക്കാൻ സർക്കാർ പൈങ്കിളി കഥകളിൽ ജനങ്ങളെ കുരുക്കിയിടുകയാണെന്നും അദ്ദേഹം ആരോപിച്ചു.
മാത്രമല്ല; മുഖ്യമന്ത്രി പിണറായി വിജയന് സംഘപരിവാറിനെ താലോലിക്കുന്ന സമീപനമാണുള്ളതെന്നും സിപിഎമ്മിന്റേത് ഭൂരിപക്ഷ പ്രീണനമാണെന്നും വി ഡി സതീശന് പറഞ്ഞു.