പരിപാടിയുടെ സംഘാടകൻ അല്ലാത്ത താൻ ദിവ്യയെ ക്ഷണിക്കേണ്ട കാര്യമില്ല?; പി പി ദിവ്യയെ തള്ളി കളക്ടർ

പരിപാടിയുടെ സംഘാടകൻ അല്ലാത്ത താൻ ദിവ്യയെ ക്ഷണിക്കേണ്ട കാര്യമില്ല?; പി പി ദിവ്യയെ തള്ളി കളക്ടർ
Published on

എഡിഎം കെ നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിൽ പിപി ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്ന് വ്യക്തമാക്കി കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയൻ. പരിപാടിയുടെ സംഘാടകൻ താൻ അല്ല, അതുകൊണ്ട് തന്നെ ദിവ്യയെ ക്ഷണിക്കേണ്ട കാര്യമില്ല? യാത്രയയപ്പ് ചടങ്ങ് നടത്തിയത് സ്റ്റാഫ് കൗൺസിലാണ്, പരിപാടി സംഘടിപ്പിച്ച രേഖകൾ പരിശോധിക്കാമെന്നും അദ്ദേഹം മാധ്യമങ്ങളോട് അറിയിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ പി പി ദിവ്യയെ തടഞ്ഞാൽ അത് പ്രോട്ടൊക്കോൾ ലംഘനമായി മാറും. അന്വേഷണം നടക്കുന്നതിനാൽ കൂടുതൽ പറയാനാവില്ല, അവധി അപേക്ഷ നൽകിയിട്ടില്ലെന്നും നവീൻ ബാബുവിന്റെ കുടുംബത്തിന് കത്ത് നൽകിയത് കുറ്റസമ്മതം അല്ല, അവരുടെ ദുഃഖത്തോടൊപ്പം നിൽക്കുകയാണ് ചെയ്തത് കളക്ടർ അറിയിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com