
പത്തനംതിട്ട: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രതിസന്ധിയെന്ന ഡോ. ഹാരിസ് ചിറക്കലിന്റെ ആരോപണം സമഗ്രമായി അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഡോക്ടറുടെ ആരോപണം സർക്കാരിന് പരാതിയായി എത്തിയിട്ടില്ല. ഡാറ്റാ മാത്രമാണ് പറഞ്ഞതെന്നും ബാക്കി കാര്യങ്ങള്‍ അന്വേഷിക്കണമെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
മേയിൽ യൂറോളജി വിഭാഗത്തിൽ 312 ശസ്ത്രക്രിയ നടന്നതായി ഡിഎംഇ റിപ്പോർട്ട് നൽകിയിട്ടുണ്ട്. മുൻ മാസങ്ങളിലെ കണക്കുകളിലും വലിയ വ്യത്യാസമില്ല. ഡിഎംഇ നൽകിയ വിവര പ്രകാരം നാല് ശസ്ത്രക്രിയയാണ് ഷെഡ്യൂൾ ചെയ്തത്. അതിൽ മൂന്ന് ശസ്ത്രക്രിയ നടന്നു.ഒരു പ്രോബിന് കേടുപാടുള്ളത് കൊണ്ടാണ് ഒരു ശസ്ത്രക്രിയ മുടങ്ങിയതെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാന സർക്കാരിനെ സംബന്ധിച്ചിടത്തോളം ഓരോ ആളും പ്രധാനപ്പെട്ടതാണ്.ഇങ്ങനെയൊരു വിഷയം തന്റെ ശ്രദ്ധയില്‍ ഇല്ലെന്നും ഗവണ്‍മെന്റിന്റെ ശ്രദ്ധയില്‍ പ്രശ്‌നം എത്തിയിട്ടില്ല. ഡിഎംഇയുടെ ശ്രദ്ധയിലും ഈ വിഷയം ഇല്ല എന്നാണ് പറഞ്ഞത്. എന്താണെന്നുള്ളത് സമഗ്രമായി അന്വേഷിക്കും. തിരുവനന്തപുരം എത്തിയാൽ മാധ്യമപ്രവർത്തകരേയും കൊണ്ട് മെഡിക്കൽ കോളേജ് സന്ദർശിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും എല്ലാവരേയും ക്ഷണിക്കുന്നതായും മന്ത്രി പറഞ്ഞു.
കിഫ്ബി പദ്ധതിയിൽ കൂടി 700ലധികം കോടി രൂപയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അനുവദിച്ചത്. ഗണ്യമായൊരു തുക ഉപകരണങ്ങള്‍ക്ക് വേണ്ടി യൂറോളജി ഡിപ്പാര്‍ട്ട്‌മെന്റിനും അനുവദിച്ചിട്ടുണ്ട്. മെഡിക്കല്‍ കോളജിലെ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റിനെ ഐസിഎംആര്‍ ഒരു മോഡലായി എടുത്തിട്ടുണ്ട്.
ന്യൂറോളജി സെന്ററിനെ കോംപ്രിഹെന്‍സീഫ് സ്‌ട്രോക്ക് യൂണിറ്റായി ഐസിഎംആര്‍ അംഗീകരിച്ചത്.വിഷയം എന്താണ് എന്ന കാര്യം അന്വേഷിക്കട്ടെ, അതിന് ശേഷം സംസാരിക്കാമെന്നും മന്ത്രി കൂട്ടിച്ചേർത്തു.