VS Achuthanandan: വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനിലയിൽ മാറ്റമില്ല; എസ്‌യുടി ഹോസ്പിറ്റല്‍ മെഡിക്കല്‍ ബുള്ളറ്റിന്‍

VS Achuthanandan in hospital
Published on

തിരുവനന്തപുരം : മുന്‍ മുഖ്യമന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. ഇന്ന് ആശുപത്രി വൃത്തങ്ങൾ പുറത്ത് വിട്ട മെഡിക്കല്‍ ബുള്ളറ്റിനിലാണ് ഇക്കാര്യം പറയുന്നത. വിവിധ സ്‌പെഷ്യലിസ്റ്റുകള്‍ അടങ്ങിയ പ്രത്യേക വിദഗ്ധ മെഡിക്കല്‍ സംഘത്തിന്റെ മേല്‍നോട്ടത്തില്‍ വിഎസിന്റെ ആരോഗ്യനില സസൂക്ഷ്മം വിലയിരുത്തി ചികിത്സ തുടരുന്നു എന്ന് എസ്‌യുടി ഹോസ്പിറ്റല്‍ പുറത്ത് വിട്ട മെഡിക്കല്‍ ബുള്ളറ്റിനിൽ വ്യക്തമാക്കി.ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ തിങ്കളാഴ്ചയാണ് വിഎസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍, മുതിര്‍ന്ന സിപിഐഎം നേതാവ് ജി സുധാകരന്‍, എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എന്നിവര്‍ വിഎസിനെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചിരുന്നു.

വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാണ് വിഎസിന്റെ ചികിത്സയ്ക്ക് നേതൃത്വം നല്‍കുന്നത്. കാര്‍ഡിയോളജി, നെഫ്രോളജി, ന്യൂറോളജി തുടങ്ങിയ വിദഗ്ധരുടെ സംഘമാണ് അദ്ദേഹത്തെ പരിചരിക്കുന്നത്. നൂറ്റിയൊന്ന് വയസ് പിന്നിട്ടിരിക്കുകയാണ് അദ്ദേഹത്തിന്.

Related Stories

No stories found.
Times Kerala
timeskerala.com