ചങ്ങനാശേരി : തനിക്കെതിരായി ഉയർന്നു വന്ന പ്രതിഷേധങ്ങളിൽ പ്രതികരിച്ച് ജി സുകുമാരൻ നായര്‍(G Sukumaran Nair ). സമദൂരമെന്ന നിലപാടിൽ മാറ്റമില്ലെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. സമദൂരത്തിലെ ശരി ദൂരമെന്ന നിലപാടാണ് ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്. ആ നിലപാടിൽ രാഷ്ട്രീയമില്ലെന്നും ജി സുകുമാരൻ നായർ വ്യക്തമാക്കി.
ചങ്ങനാശേരി പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്തെ പൊതു യോഗത്തിനെത്തിയപ്പോഴായിരുന്നു ജി. സുകുമാരൻ നായർ അഭിപ്രായ പ്രകടനം നടത്തിയത്. പൂഞ്ഞാര്‍ ചേന്നാട് കരയോഗം ഓഫീസിൽ ജി. സുകുമാരൻ നായര്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ബാനര്‍ കെട്ടിയിരുന്നു. ഇത് വിവാദമാകുകയും ചെയ്തിരുന്നു.