

കോഴിക്കോട്: വയനാട് ഉരുൾ ദുരന്ത പശ്ചാത്തലത്തിൽ തുരങ്ക പാതക്കെതിരായ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്‍റെ നിലപാടിനെതിരെ തിരുവമ്പാടി എം.എൽ.എ ലിന്‍റോ ജോസഫ്. തുരങ്കപാതയെക്കുറിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. ലോകത്തിലെ ഏറ്റവും പരിസ്ഥിതി ആഘാതം കുറഞ്ഞ നിർമാണ രീതിയായാണ് തുരങ്കപാതയെ വിലയിരുത്തുന്നത്. ഒരു വർഷം നീണ്ട പഠനവും തുടർന്ന് പബ്ലിക് ഹിയറിങ്ങും നടത്തിയ ശേഷമാണ് ടെൻഡർ നടപടികളിലേക്ക് കടന്നത്. നൂതന സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയുള്ള നിർമാണ രീതിയാണ് സ്വീകരിക്കുന്നതെന്നും എം.എൽ.എ പറഞ്ഞു.