കണ്ണൂർ : ശബരിമല വിഷയത്തിൽ വ്യക്തത വരാനുണ്ടെന്നും വ്യക്തത വന്നാൽ പ്രതികളായവർക്കെതിരേ നടപടിയെടുക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. നിലവിൽ അയാൾ രാഹുൽ മാങ്കൂട്ടത്തിലിനെപ്പോലെ ഒളിവിലല്ല. ജയിലിലാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയിലെ സ്വർണം നഷ്ടപ്പെട്ട സംഭവത്തിൽ ഉറച്ച നിലപാട് സ്വീകരിച്ച പാർട്ടിയാണ് സിപിഎം. ഹൈക്കോടതിയുടെ നിർദേശപ്രകാരം എസ്ഐടിയെ കൊണ്ട് അന്വേഷിപ്പിച്ച് ആവശ്യമായ നിലപാട് സ്വീകരിക്കണമെന്നാണ് പാർട്ടിയുടെ നിലപാട്.
ഒരു തരി സ്വർണം അയ്യപ്പന്റെ നഷ്ടപ്പെടാൻ പാടില്ല. ഉത്തരവാദികളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം. ഉത്തരവാദികളെ ഒരിക്കലും പാർട്ടി സംരക്ഷിക്കില്ല. എസ്ഐടി കൃത്യമായി പരിശോധിക്കുന്നുണ്ട്. വിവരങ്ങൾ കൃത്യമായി വരട്ടെ. അപ്പോൾ ആവശ്യമായ നിലപാടുകൾ സ്വീകരിക്കുമെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു .