
പത്തനംതിട്ട കോന്നിയിൽ വലിയ മുഴക്കം കേട്ട സംഭവത്തിൽപ്രതികരിച്ച് ജില്ലാ കളക്ടർ. അന്വേഷണത്തിൽ മുഴക്കം ഉണ്ടായതായി കണ്ടെത്തിയില്ലെന്ന് കളക്ടറുടെ റിപ്പോർട്ട്. വ്യാജവാർത്ത സൃഷ്ടിക്കുന്നവർക്കെതിരെ നിയമനടപടി എടുക്കുമെന്നും കളക്ടർ അറിയിച്ചു. കോന്നി വെട്ടൂർ സ്കൂളിന് സമീപം രാവിലെ മുഴക്കം കേട്ടെന്നായിരുന്നു പ്രദേശവാസികളുടെ ആരോപണം. മുഴക്കം അല്പ നേരം ഉണ്ടായിരുന്നുവെന്നും നാട്ടുകാർ ആരോപിച്ചു.