സദസിൽ ആളില്ല ; സംഘാടകരെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ |Pinarayi vijayan

ഒരു പരിപാടി ഇതുപോലാണോ നടത്തേണ്ടിയിരുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ചോദിച്ചു.
pinarayi vijayan
Published on

പാലക്കാട് : പാലക്കാട് കഞ്ചിക്കോട് ഇൻഡസ്ട്രീസ് വ്യാവസായിക സമിറ്റിന് ആള് കുറഞ്ഞതിന് മുഖ്യമന്ത്രിയുടെ വിമർശനം.ഒരു പരിപാടി ഇതുപോലാണോ നടത്തേണ്ടിയിരുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ചോദിച്ചു. സംഘാടകർക്ക് നേരെയാണ് മുഖ്യമന്ത്രിയുടെ വിമർശനം.വ്യവസായ വകുപ്പുമായി സഹകരിച്ച് കഞ്ചിക്കോട് ഇൻഡസ്ട്രിയൽ ഫോറം പാലക്കാട് പുതുശേരിയിൽ നടത്തുന്ന സമ്മിറ്റിനിടെയാണ് മുഖ്യമന്ത്രിയുടെ പരാമർശം.

സംഘാടകരെ വിമർശിച്ച മുഖ്യമന്ത്രി മാധ്യമങ്ങൾക്ക് നേരെയും വിമർശനം ഉന്നയിച്ചു. നാടിൻ്റെ വികസനം അറിയരുതെന്ന് ചില മാധ്യമങ്ങൾ ശ്രമിക്കുന്നു. അറിയിക്കേണ്ട മാധ്യമങ്ങൾ അറിയിക്കേണ്ട എന്ന് വിചാരിക്കുന്നു, അപ്പോൾ അറിയേണ്ടവർ ഇക്കാര്യം അറിയാതെ പോകുന്നു. സർക്കാർ ചെയ്യുന്ന നല്ല കാര്യങ്ങൾ ഇകഴ്ത്താൻ ശ്രമം നടക്കുന്നു.

ഏത് സർക്കാർ ഭരിച്ചാലും ഇതെല്ലാം നടക്കുമെന്ന് ചിലർ പറയുന്നു. എന്നാൽ ഏത് സർക്കാർ ഭരിച്ചാലും ഇതൊന്നും നടക്കില്ല. അസാധ്യമായ വികസനം സംസ്ഥാനത്ത് എൽ ഡി എഫ് സർക്കാർ നടപ്പാക്കി. വ്യവസായ മേഖലയിൽ ലോകത്തിന് മുന്നിലെത്താൻ കേരളത്തിന് സാധിച്ചു.

അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ പ്രവർത്തനം നിശ്ചലമായിരുന്നു. ദേശീയപാത വികസനം കേരളത്തിൽ നടക്കില്ലെന്ന് ഇനി ആരും പറയില്ല . ദേശീയപാത വികസനത്തിന് കേന്ദ്രം സഹായിച്ചില്ല. മറ്റ് സംസ്ഥാനങ്ങൾക്ക് പണം നൽകി. കേരളത്തിന് സ്ഥലം ഏറ്റെടുക്കാൻ പണം തന്നില്ല എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു

Related Stories

No stories found.
Times Kerala
timeskerala.com