

തേഞ്ഞിപ്പലം: തെങ്ങിൽ കയറി തേങ്ങ പറിക്കുന്നതിനിടെ തെങ്ങ് കടപുഴകി വീണ് തൊഴിലാളി മരിച്ചു. മാതാപ്പുഴ എടപ്പടത്തിൽ ഗിരീഷ് കുമാർ (54) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ ഒമ്പത് മണിയോടെ ചെനക്കലങ്ങാടി മൂത്തഞ്ചേരിയിലായിരുന്നു അപകടം. സ്വകാര്യ വ്യക്തിയുടെ പറമ്പിലെ തെങ്ങിൽ കയറി ജോലി ചെയ്യുന്നതിനിടെ തെങ്ങ് വേരോടെ പിഴുത് വീഴുകയായിരുന്നു. തെങ്ങിനൊപ്പം താഴേക്ക് വീണ ഗിരീഷ് കുമാറിന് ഗുരുതരമായി പരിക്കേറ്റു. ഉടൻ തന്നെ ചേളാരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.