കണ്ണൂർ : തളിപ്പറമ്പിൽ തീപിടിത്തത്തിനിടയിൽ മോഷണം നടത്തിയ സ്ത്രീ പിടിയിലായി. പർദ്ദ ധരിച്ച ഒരു സ്ത്രീ മോഷണം നടത്തുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സ്ത്രീ കുടുങ്ങിയത്.
തീപിടിത്തം നടന്ന സ്ഥലത്തിന് എതിർവശത്തുള്ള നിബ്രാസ് ഹൈപ്പർമാർക്കറ്റിലാണ് മോഷണം നടന്നത്. ഏകദേശം പതിനായിരം രൂപയുടെ സാധനങ്ങൾ പർദ്ദ ധരിച്ച സ്ത്രീ മോഷ്ടിച്ചതായി കടയുടമയായ നിസാർ പരാതി നൽകിയിരുന്നു.
തളിപ്പറമ്പിനു സമീപത്തു താമസിക്കുന്ന ഇവർ എടുത്ത സാധനങ്ങളുടെ വില നൽകിയെന്നും അതിനാൽ കേസില്ലെന്നു സ്ഥാപന ഉടമ പറഞ്ഞു.തുടർന്ന് പോലീസ് ഇവരെ താക്കീത് ചെയ്ത് വിട്ടയച്ചു.