കെ.എസ്.ആർ.ടി.സി ബസിൽ മോഷണം ; രണ്ട് യുവതികൾ പിടിയിൽ | Theft arrest

തമിഴ്‌നാട് പൊള്ളാച്ചി സ്വദേശിനികളായ രാജേശ്വരി (30), മാരി (26) എന്നിവരാണ് പിടിയിലായത്.
theft case
Updated on

തൃശൂർ : കെ.എസ്.ആർ.ടി.സി. ബസിൽ മോഷണം നടത്തിയ രണ്ട് യുവതികൾ പിടിയിൽ.തമിഴ്‌നാട് പൊള്ളാച്ചി സ്വദേശിനികളായ രാജേശ്വരി (30), മാരി (26) എന്നിവരാണ് പിടിയിലായത്.

രാവിലെ 11:15-ഓടെ കുട്ടനെല്ലൂരിൽ നിന്ന് കൊടകരയിലേക്ക് വരികയായിരുന്ന പുത്തൂർ പുത്തൻകാട് സ്വദേശിനിയായ 58 വയസ്സുള്ള സ്ത്രീയുടെ 34,000 രൂപ (മുപ്പത്തിനാലായിരം രൂപ) അടങ്ങിയ പേഴ്സാണ് ഇവർ മോഷ്ടിച്ചത്.

അറസ്റ്റിലായ രാജേശ്വരി കളമശ്ശേരി, അങ്കമാലി, തൃക്കാക്കര, കോതമംഗലം പോലീസ് സ്റ്റേഷൻ പരിധികളിലായി നാല് മോഷണക്കേസുകളിൽ പ്രതിയാണ്. മാരി ആലുവ, എറണാകുളം സെൻട്രൽ, തോപ്പുംപടി, കുറുപ്പുംപടി, എടത്തല പോലീസ് സ്റ്റേഷൻ പരിധികളിലായി അഞ്ച് മോഷണക്കേസുകളിലും പ്രതികളാണ്.

Related Stories

No stories found.
Times Kerala
timeskerala.com