

പറവൂർ: ആലുവ റെയിൽവേ ഓവർ ബ്രിഡ്ജിന് സമീപം അന്യസംസ്ഥാന തൊഴിലാളികളെ കത്തികൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ച് മൊബൈൽ ഫോണുകൾ കവർച്ച ചെയ്ത കേസിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു.
ചിറ്റാറ്റുകര, പൂയപ്പിള്ളി, പുത്തൂർപറമ്പിൽ സോബിൻകുമാറിനെ (34) ആണ് വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. റൂറൽ ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ റിപ്പോർട്ടിനെ തുടർന്ന് ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷാണ് കാപ്പ ചുമത്താൻ ഉത്തരവിട്ടത്.
മോഷണം, പിടിച്ചുപറി, ദേഹോപദ്രവം, ഭീഷണിപ്പെടുത്തൽ, കവർച്ച തുടങ്ങി നിരവധി കേസുകളിൽ വടക്കേക്കര, ആലുവ ഈസ്റ്റ്, കൊച്ചി സിറ്റി ഇൻഫോപാർക്ക്, എറണാകുളം റെയിൽവേ പൊലീസ് സ്റ്റേഷൻ തുടങ്ങിയ ഇടങ്ങളിൽ കേസുണ്ട്.