കോഴിക്കോട് : 64കാരിയെ ട്രെയിനിൽ നിന്നും തള്ളിയിട്ട് പണമടങ്ങുന്ന ബാഗ് കവർന്ന് സംസ്ഥാനം വിട്ട പ്രതി പിടിയിൽ. ഇയാളെ മഹാരാഷ്ട്രയിലെ പൻവേലിൽ നിന്നാണ് പിടികൂടിയത്. (Theft at train in Kozhikode)
വയോധികയ്‌ക്കൊപ്പം തന്നെ പ്രതിയും ട്രെയിനിൽ നിന്നും പുറത്തേക്ക് വീണിരുന്നു. ഇയാൾ പേരുകൾ മാറ്റിപ്പറഞ്ഞ് കൊണ്ടിരിക്കുകയാണ്. സ്‌ത്രീയുടെ തലയ്ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്.
സമ്പർക്കക്രാന്തി എക്‌സ്പ്രസിൽ എസ് വണ്‍ കോച്ചില്‍ ആണ് സംഭവം. അമ്മിണിയെന്ന സ്ത്രീയാണ് ആക്രമിക്കപ്പെട്ടത്.