പറവൂർ ബീവറേജസ് ഔട്ട്‌ലെറ്റിൽ മോഷണം; പ്രായപൂർത്തിയാകാത്ത രണ്ട് പേരടക്കം നാല് പേർ പിടിയിൽ

പറവൂർ ബീവറേജസ് ഔട്ട്‌ലെറ്റിൽ മോഷണം; പ്രായപൂർത്തിയാകാത്ത രണ്ട് പേരടക്കം നാല് പേർ പിടിയിൽ
Published on

കൊച്ചി : പറവൂർ പല്ലംതുരുത്ത് റോഡിലെ ബീവറേജസ് ഔട്ട്‌ലെറ്റിൽ മോഷണം നടത്തിയ സംഭവത്തിൽ, നാല് പ്രതികൾ പോലീസിന്റെ പിടിയിലായി. വെടിമറ സ്വദേശികളായ സഫീറും അബിനനും പ്രായപൂർത്തിയാകാത്ത രണ്ട് പേരുമാണ് പിടിയിലായത്. മറിച്ചു വിൽക്കാൻ വേണ്ടിയാണ് സംഘം മദ്യം മോഷ്ടിച്ചതെന്നാണ് പോലീസ് പറയുന്നത്.അവധി ദിവസമായ ഓഗസ്റ്റ് ഒന്നിന് രാത്രിയാണ് പ്രതികൾ ഔട്ട്‌ലെറ്റ് കുത്തിത്തുറന്ന് മോഷണം നടത്തിയത്. താഴത്തെ നിലയിലെ ഷട്ടറിൻ്റെ പൂട്ട് തകർത്ത് രണ്ട് പേർ അകത്തുകയറി മുകളിലെ പ്രീമിയം കൗണ്ടറിലെത്തി. മറ്റുള്ള രണ്ട് പേർ പുറത്തു കാവൽ നിന്നു. മുഖം മറച്ചാണ് പ്രതികൾ മോഷണത്തിനെത്തിയത്. എന്നാൽ, സി.സി.ടി.വി. ക്യാമറകളുടെ സഹായത്തോടെ പോലീസ് പ്രതികളെ തിരിച്ചറിഞ്ഞ് പിടികൂടുകയായിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com