
കൊല്ലം: നിലമേൽ കുരിയോട് ടൗൺ ജുമാ മസ്ജിദിൽ മോഷണം നടന്നതായി റിപ്പോർട്ട്(Theft). പള്ളിയ്ക്കുള്ളിൽ സ്ഥാപിച്ചിരുന്ന കാണിക്കവഞ്ചിയിൽ നിന്നാണ് മോഷ്ടാവ് പണം മോഷ്ടിച്ചിട്ടുള്ളത്.
കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം നടന്നത്. കള്ളൻ പള്ളിക്ക് ഉള്ളിൽ കടക്കുന്നതിന്റെയും കാണിക്ക വഞ്ചിയിൽ നിന്നും പണം മോഷ്ട്ടിക്കുന്നതിന്റെയും സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.
വിവരമറിയിച്ചതിന്റെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് സ്ഥലത്ത് വിശദമായ പരിശോധന നടത്തി. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചട്ടുണ്ട്.