പാലക്കാട് : ഓണത്തിന് ബിവറേജസ് ഔട്ട്ലെറ്റിൽ നിന്നും ചാക്കുകണക്കിന് മദ്യം മോഷ്ടിച്ചുവെന്ന് സംശയിക്കുന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. (Theft at Beverages outlet in Palakkad)
കൊല്ലങ്കോടാണ് സംഭവം. രവിയാണ് പോലീസ് കസ്റ്റഡിയിൽ ഉള്ളത്. ഇയാളെ സഹായിച്ച മുരളീധരൻ എന്ന ശിവദാസൻ, രമേശ് എന്നിവർക്കായി വ്യാപക അന്വേഷണം നടക്കുകയാണ്.
തിരുവോണ നാളിലെ മദ്യവിൽപ്പന ലക്ഷ്യമിട്ടാണ് മോഷണം നടത്തിയത് എന്നാണ് നിഗമനം.