കണ്ണൂർ : പരപ്പിൽ വയൽ ഫാറൂഖിന്റെ വീട്ടിൽ നിന്നും മൂന്നര പവനും 9 ലക്ഷം രൂപയും മോഷ്ടിച്ച പ്രതി അറസ്റ്റിൽ. കാട്ടാമ്പള്ളി സ്വദേശിയും വീട്ടുകാരുടെ ബന്ധുവുമായ പി മുഹമ്മദ് റിഹാനെയാണ് അറസ്റ്റ് ചെയ്തത്.
വീട്ടുകാർ ബന്ധുവീട്ടിൽ ഒരു ചടങ്ങിന് പോയ സമയത്താണ് പുലർച്ചെയോടെ മോഷണം നടന്നത്. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് റിഹാനെ പിടികൂടിയത്. പ്രതിയിൽ നിന്ന് മൂന്നര പവനും ഏകദേശം മൂന്നു ലക്ഷത്തി അൻപതിനായിരം രൂപയും പോലീസ് വീണ്ടെടുത്തു.
റിഹാൻ ആഡംബര ജീവിതം നയിക്കുകയായിരുന്നു. ഓൺലൈൻ ഗെയിമിംഗിലും അടിമപ്പെട്ടിരുന്നു. പണം തികയാതെ വന്നപ്പോഴാണ് ഇയാൾ മോഷണത്തിലേക്ക് തിരിഞ്ഞതെന്ന് പൊലീസ്.