തൃശ്ശൂരിൽ തിയറ്റർ നടത്തിപ്പുകാരന് കുത്തേറ്റു: ആക്രമിച്ചത് മൂന്നംഗ ഗുണ്ടാസംഘം, ക്വട്ടേഷൻ ആക്രമണമെന്ന് പോലീസ് | Stabbed

പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു
തൃശ്ശൂരിൽ തിയറ്റർ നടത്തിപ്പുകാരന് കുത്തേറ്റു: ആക്രമിച്ചത് മൂന്നംഗ ഗുണ്ടാസംഘം, ക്വട്ടേഷൻ ആക്രമണമെന്ന് പോലീസ് | Stabbed
Published on

തൃശ്ശൂർ: രാഗം തിയേറ്റർ നടത്തിപ്പുകാരനായ സുനിലിന് കുത്തേറ്റു. വെളപ്പായയിലെ വീടിന് മുന്നിൽ വെച്ചാണ് സംഭവം നടന്നത്. സുനിലിന്റെ ഡ്രൈവർ അനീഷിനും വെട്ടേറ്റിട്ടുണ്ട്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക സൂചന.(Theater operator stabbed in Thrissur, Attacked by a three-member gang)

വീടിന്റെ ഗേറ്റ് തുറക്കുന്നതിനായി കാറിൽ നിന്നിറങ്ങിയപ്പോഴാണ് മൂന്നംഗ ഗുണ്ടാ സംഘം സുനിലിനെ ആക്രമിച്ചത്. ആക്രമണത്തിൽ കാറിന്റെ ചില്ലുകൾ തകർന്നു. കാറിനകത്ത് ഇരിക്കുകയായിരുന്ന സുനിലിൻ്റെ കാലിനാണ് പരിക്കേറ്റത്. ഡ്രൈവർ അനീഷിന്റെ കൈയിലും പരിക്കുണ്ട്. ഇരുവരെയും ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഈ ആക്രമണം ക്വട്ടേഷൻ ആക്രമണമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. സംഭവത്തിന് പിന്നിൽ പ്രവർത്തിച്ച ഗുണ്ടാ സംഘത്തിനായി അന്വേഷണം ഊർജിതമാക്കി.

Related Stories

No stories found.
Times Kerala
timeskerala.com