
കൊല്ലം: വീട്ടിലെത്തി യുവതിയുടെ ദേഹത്ത് പെട്രോൾ ഒഴിച്ചു തീകൊളുത്തിയ സംഭവത്തിൽ യുവാവ് മരിച്ചു. പാലാ സ്വദേശി ഷിബു ചാക്കോ (47) ആണ് മരിച്ചത്. കൊല്ലം അഴീക്കലിൽ നടന്ന സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ യുവതി ആശുപത്രിയിൽ ചികിത്സയിലാണ്. (Petrol attack)
അഴീക്കൽ പുതുവൽ ഷൈജാമോൾ (41) ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. യുവതിയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് കത്തിച്ച ശേഷം യുവാവ് സ്വയം തീകൊളുത്തുകയായിരുന്നു. നിരവധി കേസുകളിൽ പ്രതിയാണ് ഷിബു ചാക്കോ.
ഷൈജാമോൾക്ക് 80 ശതമാനം പൊള്ളലേറ്റിട്ടുണ്ടെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. രാത്രി എട്ടിന് ഷൈജാമോളും അച്ഛനും അമ്മയും താസിക്കുന്ന വീട്ടിൽ എത്തിയാണ് ഷിബു ചാക്കോ കൃത്യം നടത്തിയത്. ഏറെക്കാലം ഇരുവരും ഒരുമിച്ച് കഴിഞ്ഞിരുന്നുവരാണ്.