യുവാവിന്റെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി

നാലുദിവസം പഴക്കമുള്ള ഇതരസംസ്ഥാന തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തിയത്.
dead body
Published on

കൊച്ചി: എറണാകുളം പെരുമ്പാവൂരില്‍ യുവാവിന്റെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി. തിങ്കളാഴ്ച രാവിലെയോടെയാണ് നാലുദിവസം പഴക്കമുള്ള ഇതരസംസ്ഥാന തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തിയത്.

പള്ളിയുടെ സണ്‍ഡേ സ്‌കൂളിലെ വാട്ടര്‍ ടാങ്കിനോട് ചേര്‍ന്നാണ് മൃതദേഹം കിടന്നത്. സ്ഥലത്ത് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ പരിശോധനയിലായിലാണ് മൃതദേഹം കണ്ടെത്തിയത്.

തുടർന്ന് പോലീസിനെ വിവരമറിയിച്ചു . പോലീസ് എത്തി ഇന്‍ക്വസ്റ്റ് നടപടികൾ പൂര്‍ത്തിയാക്കി മൃതദേഹം പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റി.

മൃതദേഹത്തിന് സമീപം ലഹരി അടങ്ങിയ നിരവധി ഡപ്പികളും ലാംപും കണ്ടെത്തിയിരുന്നു. അതിനാല്‍ അമിത ലഹരി ഉപയോഗമാണ് മരണക്കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

Related Stories

No stories found.
Times Kerala
timeskerala.com