
എറണാകുളം: മുണ്ടക്കൈ ദുരന്തം അതിജീവിച്ച യുവാവ് കരൾ രോഗം കാരണം മരിച്ചു. ചൂരൽ മല സ്വദേശി വിവേക് (23) ആണ് മരിച്ചത്. കരൾമാറ്റ ശസ്ത്രക്രിയയ്ക്കായി തയ്യാറെടുക്കുന്നതിനിടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു യുവാവിന്റെ അന്ത്യം.
കഴിഞ്ഞ മൂന്ന് വര്‍ഷമായി കരള്‍ രോഗ ബാധിതനായി ചികിത്സയിലായിരുന്നു വിവേക്. വിവേകിന്റെ ചികിത്സയ്ക്കായി ഏകദേശം 15 ലക്ഷം രൂപ നാട്ടുകാര്‍ സമാഹരിച്ചിരുന്നു.