നെടുങ്കണ്ടത്ത് അസം സ്വദേശിനിയെ ബലാത്സം​ഗം ചെയ്തതായി പരാതി; 4 പേർ പിടിയിൽ

Nedumkandam rape
Published on

ഇടുക്കി: ഇടുക്കി നെടുങ്കണ്ടത്ത് അസം സ്വദേശിനിയെ ബലാത്സംഗം ചെയ്തതായി പരാതി. അസം സ്വദേശിയായ സദ്ദാമാണ് കേസിലെ പ്രതി. സംഭവത്തിൽ ഇയാൾ ഉൾപ്പെടെ 4 പേരെ പൊലീസ് പിടിയിലാക്കി. അജിമുദീൻ, കൈറുൾ ഇസ്ലാം, മുക്കി റഹ്മാൻ എന്നിവർ ആണ് യുവതിയെ ശാരീരികമായി ഉപദ്രവിച്ചത്. ഇവരെ നാലു പേരെയും നെടുങ്കണ്ടം പോലിസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രിയാണ് അസം സ്വദേശിയായ യുവതിയും ഭർത്താവും അവരുടെ കുട്ടിയും നെടുങ്കണ്ടത്ത് എത്തുന്നത്. ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറുമ്പോൾ അവിടെയുണ്ടായിരുന്ന സദ്ദാമും സുഹൃത്തുമായി ഇവർ പരിചയപ്പെടുകയായിരുന്നു.

തങ്ങൾക്ക് താമസിക്കാൻ ഒരു സ്ഥലവും ജോലിയും ശരിയാക്കി തരണമെന്ന് ഇവർ ആവശ്യപ്പെട്ടു. തുടർന്ന് സദ്ദാമിന്റെ റൂമിലേക്ക് ഇവരെ മൂവരെയും എത്തിച്ചു. അവിടെ വെച്ച് സദ്ദാം ഇവരെ ബലാത്സം​ഗം ചെയ്തുവെന്നാണ് യുവതി പരാതി നൽകിയിരിക്കുന്നത്. സദ്ദാമിന്റെ അജിമുദീൻ, കൈറുൾ ഇസ്ലാം, മുക്കി റഹ്മാൻ എന്നിവരും ശാരീരികമായി ഉപദ്രവിച്ചതായും ഇവർ പരാതി നൽകിയിട്ടുണ്ട്. രാവിലെ ഇവരുടെ സാധനങ്ങൾ മുറിയിൽ നിന്ന് എടുത്തു തരണമെന്ന് ആവശ്യപ്പെട്ട് നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിൽ ഇവർ പരാതി നൽകി. തുടർന്ന് സംഘടിപ്പിച്ച അന്വേഷണത്തിലാണ് ഈ സംഭവം പുറത്തുവന്നതിനെ തുടർന്ന് നാല് പേരെ നെടുങ്കണ്ടം പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com